06:51pm 05 September 2026
NEWS
സംശയത്തിന്റെ പേരിൽ ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
22/05/2025  06:33 AM IST
nila
സംശയത്തിന്റെ പേരിൽ ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. ആലപ്പുഴ രാമങ്കരിയിൽ ഇക്കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപ്പറമ്പിൽ വിദ്യ(42)യാണ് മരിച്ചത്. വഴക്കിനിടെ വിദ്യയെ ഭർത്താവ് വിനോദ് കുത്തുകയായിരുന്നു. വിനോദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

രാമങ്കരി ജംക്​ഷനിൽ ഹോട്ടൽ നടത്തി വരിയായിരുന്നു ദമ്പതികൾ. വിദ്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.  രാത്രി പത്തരയോടെയാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതും വിനോദ് വിദ്യയെ കുത്തിയതും. വിദ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.